ഫ്രഞ്ച് ഭീഷണി രാജകീയമായി മറികടന്ന് ആഴ്സണൽ യൂറോപ്പ ക്വാർട്ടറിൽ

യൂറോപ്പ ലീഗിൽ ആഴ്സണലിന്റെ ഗംഭീര തിരിച്ചുവരവ്. ഫ്രഞ്ച് ക്ലബായ റെന്നെസിനോ പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ 3-1ന്റെ പരാജയം ഏറ്റുവാങ്ങിയ ആഴ്സണൽ രണ്ടാം പാദത്തി ആ തോൽവി മറികടന്ന് ക്വാർട്ടറിലേക് എത്തി. ഇന്നലെ എമിറേറ്റ്സിൽ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്. 4-3ന്റെ അഗ്രിഗേറ്റ് സ്കോറിൽ ക്വാർട്ടറിലേക്കും കടന്നു.

ഇന്നലെ വെറും 15 മിനുറ്റുകളെ ആഴ്സണലിന്റെ തിരിച്ചുവരവിന് എടുത്തുള്ളൂ. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഒബാമയങ്ങിലൂടെ ആഴ്സണൽ ആദ്യ ഗോൾ കണ്ടെത്തി. പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാഡ്നൈൽസും ഗോൾ കണ്ടെത്തി. 2-0ന് മുന്നിൽ എത്തിയപ്പോൾ തന്നെ അഗ്രിഗേറ്റ് സ്കോർ 3-3 എന്നായിരുന്നു. എവേ ഗോളിന്റെ ബലത്തിൽ ആഴ്സണൽ ക്വാർട്ടറിൽ കടക്കും എന്ന അവസ്ഥ ആയതോടെ സമ്മർദ്ദമില്ലാതെ കളിക്കാൻ ആഴ്സണലിനായി.

രണ്ടാം പകുതിയിൽ ഒബാമയങ്ങ് ഒരിക്കൽ കൂടെ വലകുലുക്കി ആഴ്സണലിന്റെ തിരിച്ചുവരവ് പൂർത്തിയാക്കി. ക്വാർട്ടറിൽ ആഴ്സണൽ ആരുമായി ഏറ്റുമുട്ടും എന്ന് ഇന്നറിയാം.