ആഴ്സണലിന്റെ യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു

വ്യാഴാഴ്ച ലണ്ടണിൽ നടക്കേണ്ടിയിരുന്ന പിഎസ്‌വിയും ആഴ്‌സണലും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരം മാറ്റിവെച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് നടക്കേണ്ടിയിരുന്നത് എന്നാൽ സെപ്തംബർ 19 തിങ്കളാഴ്ച രാജ്ഞിയുടെ ശവസംസ്‌കാരം നടക്കാനിരിക്കെ മത്സരത്തിന് സുരക്ഷ ഒരുക്കാൻ ആവശ്യമായ പോലീസുകാരെ വിട്ടുനൽകാൻ ആവില്ല എന്ന് ലണ്ടൺ പോലീസ് അറിയിച്ചതിനെ തുടർന്നാണ് മത്സരം നീട്ടിവെച്ചത്‌.

മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും എന്ന് യുവേഫ ഇന്ന് പ്രഖ്യാപിച്ചു. പക്ഷെ ഈ മത്സരം ഇനി എന്ന് വെക്കും എന്ന് നിശ്ചയമില്ല. മിഡ്-സീസണിൽ ഖത്തർ ലോകകപ്പ് വരുന്നത് കൊണ്ട് തന്നെ 2023 ജനുവരി വരെ ആഴ്‌സണലിന് ഇനി മിഡ്‌വീക്കിൽ മത്സരങ്ങൾ ഇല്ലാത്ത ആഴ്ച ഇല്ല.