യൂറോപ്പ ലീഗ്, തിരിച്ചടിക്കാൻ ഉറച്ച് ആഴ്സണൽ, ഫൈനൽ ലക്ഷ്യമിട്ട് വിയ്യറയൽ

20210502 220710
- Advertisement -

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ ആഴ്സണൽ വിയ്യറയലിനെ നേരിടും. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യറയൽ വിജയിച്ചിരുന്നു. എങ്കിലും ഒരു എവേ ഗോൾ നേടാൻ ആയി എന്നത് ആഴ്സണലിന് ആശ്വാസവും പ്രതീക്ഷയും നൽകും. ക്യാപ്റ്റൻ ഒബാമയങ് ഫോമിലേക്ക് എത്തി എന്നത് ആഴ്സണലിന് ഇന്ന് പ്രതീക്ഷ നൽകും.

ചുവപ്പ് കാർഡ് കണ്ട സെബയോസ് ഇന്ന് ആഴ്സണൽ നിരയിലും കപോയു ഇന്ന് വിയ്യറയലിനൊപ്പവും ഉണ്ടാകില്ല. ഇതിനു മുമ്പ് രണ്ടു തവണ ആഴ്സണൽ ഗ്രൗണ്ടിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ആഴ്സണലിന് ആയിരുന്നു വിജയം. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇരുടീമുകൾക്കും യൂറോപ്പ ലീഗ് കിരീടം നേടിയേ പറ്റു. അല്ലാതെ ലീഗിൽ ആദ്യ നാലിൽ എത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഈ രണ്ട് ടീമുകൾക്കും ആകില്ല. അതുകൊണ്ട് തന്നെ ഫൈനലിലേക്ക് മുന്നേറാൻ തന്നെ ആകും ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി 12.30നാണ് മത്സരം.

Advertisement