ലണ്ടനിൽ പെപ്പെ അവതരിച്ചു, പൊരുതി ജയിച്ച് ജയിച്ച് ആഴ്‌സണൽ

Photo: Twitter/@EuropaLeague
- Advertisement -

യൂറോപ്പ ലീഗിൽ പൊരുതി ജയിച്ച് ആഴ്‌സണൽ. വിറ്റോറിയയെയാണ് ആഴ്‌സണൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. രണ്ട് തവണ മത്സരത്തിൽ പിറകിൽ പോയതിന് ശേഷമാണ് പൊരുതി കയറി ആഴ്‌സണൽ ജയിച്ചത്. പകരക്കാരനായി ഇറങ്ങി രണ്ട് കിടിലൻ ഫ്രീ കിക്ക്‌ ഗോളുകൾ നേടിയ നിക്കൊളാസ് പെപ്പെയാണ് ആഴ്‌സണലിന്റെ വിജയ ശില്പി.

മത്സരത്തിൽ ആഴ്‌സണലിനെ ഞെട്ടിച്ച്കൊണ്ട് വിറ്റോറിയയാണ്‌ മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. 8ആം മിനുട്ടിൽ എഡ്‌വേഡ്സ് ആണ് ആഴ്സണലിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടിയത്. എന്നാൽ മാർട്ടിനെല്ലിയിലൂടെ ആഴ്‌സണൽ സമനില പിടിച്ചെങ്കിലും നാല് മിനിട്ടിന് ശേഷം ഡുവർട്ടെ ഡാ സിൽവയിലൂടെ വിറ്റോറിയ വീണ്ടും ലീഡ് എടുത്തു.

തുടർന്ന് 75ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ നിക്കൊളാസ് പെപ്പെ നേടിയ രണ്ട് ഫ്രീ കിക്ക്‌ ഗോളുകൾ ആഴ്സണലിനെ തോൽ‌വിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. 80ആം മിനുട്ടിലും മത്സരത്തിന്റെ ഇഞ്ചുറി ടൈമിലുമായിരുന്നു ആഴ്‌സണലിന് ജയം നേടിക്കൊടുത്ത ഗോളുകൾ പെപ്പെ നേടിയത്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളൂം ജയിച്ച ആഴ്‌സണൽ 9 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Advertisement