ഇന്റർ മിലാനിപ്പോൾ കഷ്ടകാലമാണ്. തുടർച്ചയായ പരിക്കുകൾ ടീമിന്റെ താളം തെറ്റിക്കുന്നു. ഇക്കാർഡിയുമായുള്ള വിവാദം കെട്ടടങ്ങുന്നതിനു മുൻപ് തന്നെ താരം പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോർട്ടുകൾ വന്നു. അധികം വൈകാതെ റാഡ്‌ജ നൈൻഗോളനും പരിക്കിന്റെ പിടിയിലായി. ഇടംകാലിലെ മസിലിനേറ്റ പരിക്ക് താരത്തിന് തിരിച്ചടിയായി.
യൂറോപ്പ ലീഗിൽ കരുത്തരായ ഫ്രാങ്ക്ഫർട്ടിനെതിരെ ഇരു താരങ്ങളും കീറ്റ ബാൾഡ് ഡിയയോയുമില്ലാതെയാണ് ഇന്റർ മിലാൻ ഇറങ്ങുക. സെബാസ്റ്റ്യൻ ഹാലരും ലൂക്ക യോവിച്ചുമടങ്ങുന്ന വമ്പൻ ആക്രമണ നിരയെ എങ്ങനെ ഇന്റർ പ്രതിരോധിക്കുമെന്ന് കണ്ടറിയണം. 17-ഗോളുകളുമായി ഹാലരും 21 ഗോളുകളുമായി യോവിച്ചും യൂറോപ്പിലെ ടോപ്പ് ചാർട്ടുകളിൽ കുതിക്കുകയാണ്.