രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചു വരവ് നടത്തി മിലാൻ

യൂറോപ്പ ലീഗിൽ രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചു വരവിൽ മിലാൻ ജയം സ്വന്തമാക്കി. ഗ്രീക്ക് ക്ലബായ ഒളിംപ്യാക്കോസിനെ മിലാൻ വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗട്ടൂസോയുടെ മിലാന്റെ ജയം. യുവതാരം പാട്രിക്ക് ക്രുട്ടോണിന്റെ ഇരട്ട ഗോളുകളാണ് മിലാന്റെ ജയം ഉറപ്പിച്ചത്. മിലാന്റെ വിജയ ഗോൾ അർജന്റീനിയൻ സൂപ്പർ സ്റ്റാർ ഗോൺസാലോ ഹിഗ്വെയിൻ നേടി.

ഒരു ഗോളിന് പിന്നിട്ട് നിന്നിട്ടാണ് മിലാൻ വിജയം സ്വന്തമാക്കിയത്. ശക്തമായി തിരിച്ച് വന്നു വിജയം സ്വന്തമാക്കുക എന്നത് മിലാൻ ടീമുകൾ ശീലമാക്കികൊണ്ടിരിക്കുകയാണ്. മിഗ്വേൽ ഗുരേരോയുടെ ഗോളിൽ പതിനാലാം മിനുട്ടിൽ ഒളിംപ്യാക്കോസിനു ലീഡ് ലഭിച്ചതാണ്. എന്നാൽ ഗട്ടൂസോയുടെ മിലാൻ തിരിച്ചു വന്നു. രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ അടിച്ച് കൂട്ടി അവർ വിജയം സ്വന്തമാക്കി.

Previous articleയൂറോപ്പയിൽ ആഴ്‌സണലിന് മികച്ച ജയം
Next articleഅർജന്റീനിയൻ താരത്തിന്റെ ഇരട്ട ഗോൾ, ബയേർ ലെവർകൂസന് ജയം