നാളെ യൂറോപ്പ ലീഗിൽ അസ്റ്റാനയെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കസാക്കിസ്ഥാനിക് വെച്ച് നടക്കുന്ന് മത്സരത്തിനായി 18 അംഗ യുണൈറ്റഡ് ടീമാണ് യാത്ര തിരിച്ചത്. ഈ 18 അംഗ ടീമിൽ 14 താരങ്ങളും 20 വയസ്സിൽ ചെറുതാണ്. വിരലിൽ എണ്ണാവുന്നവർ ഒഴിച്ചാൽ ബാക്കി ആരും യുണൈറ്റഡിന് വേണ്ടി സീനിയർ അരങ്ങേറ്റം നടത്താത്തവരുമാണ്.
പ്രീമിയർ ലീഗിൽ ശ്രദ്ധ കൊടുക്കാൻ ആണ് യുവതാരങ്ങളെ മാത്രം ഉപയോഗിച്ച് യുണൈറ്റഡ് അസ്റ്റാനയെ നേരിടാൻ ഇറങ്ങുന്നത്. രണ്ട് ദിവസം കഴിഞ്ഞാൽ യുണൈറ്റഡിന് ആസ്റ്റൺ വില്ലയെ നേരിടാൻ ഉണ്ട്. ഗാർനർ, ലിംഗാർഡ്, ഷോ എന്നവർ മാത്രമേ പരിചയസമ്പന്നരായി ടീമിനൊപ്പം ഉള്ളൂ. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചതിനാൽ ആണ് സോൾഷ്യാർ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നത്.
United squad vs Astana: Grant, Kovar, Taylor, Shaw, Fosu-Mensah, Levitt, Mengi, Bernard, Ramazani, Laird, Galbraith, Puigmal, Bughail-Mellor, Garner, Lingard, Chong, Gomes, Greenwood.













