യൂറോപ്പയിൽ സമനില വഴങ്ങി മൊണാക്കോയും പി.എസ്.വിയും, സോസിദാഡിനും സമനില

Screenshot 20211105 022131

യുഫേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഗോൾ രഹിത സമനില വഴങ്ങി മൊണാക്കോയും പി.എസ്.വിയും. ഏതാണ്ട് വിരസമായ മത്സരത്തിൽ നേരിയ ആധിപത്യം മൊണാക്കോക്ക് ആയിരുന്നു. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റയൽ സോസിദാഡും സമനില വഴങ്ങി.

എസ്.കെ ഗ്രാസിനോട് 1-1 നു ആണ് സ്പാനിഷ് ക്ലബ് സമനില വഴങ്ങിയത്. ജാക്കോബിന്റെ ഗോളിൽ പിറകിൽ പോയ റയൽ സോസിദാഡിനെ കോർണറിൽ നിന്നു ലഭിച്ച പന്ത് വലയിലാക്കിയ അലക്‌സാണ്ടർ സോർലോത്ത് ആണ് രക്ഷിച്ചത്. നിലവിൽ ഗ്രൂപ്പ് ബിയിൽ മൊണാക്കോ 8 പോയിന്റുകളുമായി ഒന്നാമത് നിൽക്കുമ്പോൾ 6 പോയിന്റുകളുമായി സോസിദാഡ് രണ്ടാമതും 5 പോയിന്റുകളുമായി പി.എസ്.വി മൂന്നാമതും ആണ്.

Previous articleയൂറോപ്പ ലീഗിൽ ഇഞ്ച്വറി സമയത്ത് ജയം പിടിച്ചെടുത്തു ഫ്രാങ്ക്ഫർട്ട്
Next articleപാരീസ് മാസ്റ്റേഴ്സിൽ ദിമിത്രോവിന്റെ വെല്ലുവിളി അതിജീവിച്ചു സാഷ ക്വാർട്ടറിൽ, ക്വാർട്ടറിൽ എതിരാളി കാസ്പർ റൂഡ്