യുറോ യോഗ്യത ഉറപ്പിച്ച് തുർക്കിയും ഫ്രാൻസും

അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ തുർക്കിയും ഫ്രാൻസും ഉണ്ടാകും. ഇരുടീമുകളും ഇന്ന് യൂറോ യോഗ്യത ഉറപിച്ചിരിക്കുകയാണ്. ഇന്ന് തുർക്കിയും ഐസ്‌ലാന്റും തമ്മിലുള്ള മത്സരം സമനിലയിൽ ആയതോടെയാണ് തുർക്കിയും ഫ്രാൻസും യോഗ്യത ഉറപ്പിച്ചത്. ഇന്നത്തെ ഐസ്‌ലാന്റുമായുള്ള തുർക്കിയുടെ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.

ഈ സമനിലയോടെ ഐസ്ലന്റ് ഫ്രാൻസിനെയോ തുർക്കിയെയോ പോയന്റ് പട്ടികയിൽ പിന്തള്ളില്ല എന്ന് ഉറപ്പായി. തുർക്കിക്ക് 20 പോയന്റും ഫ്രാൻസിന് 19 പോയന്റുമാണ് ഗ്രൂപ്പിൽ ഉള്ളത്. ഇനി ഒരു റൗണ്ട് മത്സരം മാത്രമെ ലീഗിൽ അവസാനിക്കുന്നുള്ളൂ. തുർക്കി ഇത് അഞ്ചാം തവണയാണ് യൂറോ കപ്പിന് യോഗ്യത നേടുന്നത്.