ഷഖീരിയും ഷാക്കയും നയിക്കും, സ്വിറ്റ്സർലാന്റ് യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു

Images
Credit: Twitter

അടുത്ത ആഴ്ച നടക്കുന്ന യൂറോ കപ്പിനായുള്ള സ്ക്വാഡ് സ്വിറ്റ്സർലാന്റ് പ്രഖ്യാപിച്ചു. ആഴ്സണൽ താരം ഗ്രനറ്റ് ഷാക്കയും ലിവർപൂൾ താരം ഷഖീരിയും അടങ്ങുന്ന 26 അംഗ ടീമാണ് സ്വിറ്റ്സർലാന്റ് പ്രഖ്യാപിച്ചത്‌. പ്രധാന താരങ്ങൾ ഒക്കെ ഇടം പിടിച്ചു എങ്കിലും ഡോർട്മുണ്ടിനായി ഇന്നലെ സൈൻ ചെയ്ത യുവ ഗോൾ കീപ്പർ കോബൽ ടീമിൽ ഇല്ല. ഗ്ലാഡ്ബാചിന്റെ ഗോളിയായ യാൻ സൊമ്മറാകും സ്വിറ്റ്സർലാന്റിന്റെ വല യൂറോ കപ്പിൽ കാക്കുക.

ബ്രൈറ്റൺ സ്ട്രൈക്കർ ആൻഡി സെക്രി, നീസ് മിഡ്ഫീൽഡർ ഡാൻ എൻഡോയെ എന്നിവരും വ്ലാഡിമർ പെറ്റ്കോവിചിന്റെ ടീമിൽ ഇടം നേടിയില്ല. വെയിൽസ്, ഇറ്റലി, തുർക്കി എന്നിവർ അടങ്ങിയ ഗ്രൂപ്പിലാണ് സ്വിറ്റ്സർലാന്റ് കളിക്കുന്നത്.

Swiss Euro 2020 squad

Goalkeepers (3): Yvon Mvogo (PSV Eindhoven/NED), Jonas Omlin (Montpellier/FRA), Yann Sommer (Borussia Moenchengladbach/GER)

Defenders (10): Manuel Akanji (Borussia Dortmund/GER), Loris Benito (Bordeaux/FRA), Eray Coemert (Basel), Nico Elvedi (Borussia Moenchengladbach/GER), Jordan Lotomba (Nice/FRA), Kevin Mbabu (Wolfsburg/GER), Becir Omeragic (FC Zurich), Ricardo Rodriguez (Torino/ITA), Fabian Schaer (Newcastle/ENG), Silvan Widmer (Basel)

Midfielders (9): Christian Fassnacht (Young Boys Berne), Edimilson Fernandes (Mainz 05/GER), Remo Freuler (Atalanta/ITA), Mario Gavranovic (Dinamo Zagreb/CRO), Admir Mehmedi (Wolfsburg/GER), Granit Xhaka (Arsenal/ENG), Denis Zakaria (Borussia Moenchengladbach/GER), Djibril Sow (Eintracht Frankfurt/GER), Ruben Vargas (Augsburg/GER)

Forwards (4): Breel Embolo (Borussia Moenchengladbach/GER), Xherdan Shaqiri (Liverpool/ENG), Haris Seferovic (Benfica/POR), Steven Zuber (Eintracht Frankfurt/GER)

Previous articleഗിഫ്റ്റ് റൈഖാൻ നെരോക പരിശീലക സ്ഥാനം ഒഴിഞ്ഞു
Next articleസെർജി റൊബേർടോയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി