സെർജി റൊബേർടോയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി

20210601 102803
Credit: Twitter
- Advertisement -

ബാഴ്സലോണയുടെ വെർസറ്റൈൽ താരമായ സെർജി റൊബേർടോ ഇംഗ്ലണ്ടിലേക്ക് എത്തിയേക്കും. റിപ്പോർട്ടുകൾ അനുസരിച്ച് സെർജി റൊബേർടോയുമായി മാഞ്ചസ്റ്റർ സിറ്റി സജീവ ചർച്ചയിലാണ്. ബാഴ്സലോണയിൽ ആദ്യ ഇലവനിൽ നിന്ന് പിറകോട്ട് പോയ സെർജി റൊബേർടോ പുതിയ ക്ലബ് അന്വേഷിക്കുകയാണ്. പെപ് ഗ്വാർഡിയോളയുടെ ഇഷ്ട താരമാണ് സെർജി റൊബേർടോ.

താരം ബാഴ്സലോണയിൽ കരാർ പുതുക്കിയേക്കില്ല എന്ന് ഇതിനകം തന്നെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 29കാരനായ താരത്തിന് ഇതുവരെ ക്ലബ് കരാർ വാഗ്ദാനം ചെയ്തിട്ടില്ല. ഈ സീസൺ ഭൂരിഭാഗം സമയത്തും പരിക്ക് കാരണം പുറത്തായിരുന്നു സെർജി റൊബേർടോ. പരിക്ക് മാറി എത്തിയ താരത്തിന് അത്ര നല്ല പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല. ബാഴ്സലോണയിൽ 2006 മുതൽ ഉള്ള താരമാണ് സെർജി റൊബേർടോ.

Advertisement