ഗിഫ്റ്റ് റൈഖാൻ നെരോക പരിശീലക സ്ഥാനം ഒഴിഞ്ഞു

20210531 222002
- Advertisement -

നെരോക എഫ് സിയുടെ പരിശീലക സ്ഥാനം ഗിഫ്റ്റ് റൈഖാൻ ഒഴിഞ്ഞു. കഴിഞ്ഞ സീസണിൽ നെരോക റൈഖാന്റെ കീഴിൽ വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. സീസണിൽ അവസാന സ്ഥാനത്തായിരുന്നു നെരോക ഫിനിഷ് ചെയ്തിരുന്നത്. ആകെ രണ്ട് മത്സരങ്ങൾ ആണ് ലീഗിൽ അവർ ആകെ വിജയിച്ചത്. പുതിയ പരിശീലകനെ നെരോക ഉടൻ പ്രഖ്യാപിക്കും. ഐ ലീഗിൽ റിലഗേഷൻ ഒഴിവാക്കിയത് കൊണ്ട് നെരോക അടുത്ത സീസൺ ഐ ലീഗിലും ഉണ്ടാകും.

40കാരനായ ഗിഫ്റ്റ് റൈഖാൻ ഒരു സീസൺ മുമ്പ് ഗോകുലം കേരള എഫ് സിക്ക് ഒപ്പവും പ്രവർത്തിച്ചിരുന്നു. 2017-18ൽ നേരോകയുടെ ഐ ലീഗിലെ ആദ്യ സീസണിൽ നെറോക്കയെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ റൈഖാന് ആയിരുന്നു. മുമ്പ് ഐസാൾ, പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യൻ ബാങ്ക് തുടങ്ങി മികച്ച ക്ലബുകൾക്കായി കളിച്ചിട്ടുമുണ്ട് ഗിഫ്റ്റ് റൈഖാൻ എന്ന മണിപ്പൂരുകാരൻ.

Advertisement