സ്വിറ്റ്സർലാന്റിനും ഡെന്മാർക്കിനും യൂറോ യോഗ്യത

- Advertisement -

അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിന് ഗ്രൂപ്പ് ഡിയിൽ നിന്ന് സ്വിറ്റ്സർലാന്റും ഡെന്മാർക്കും യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ ജിബ്രാൾട്ടറിനെ തകർത്തു കൊണ്ടായിരുന്നു സ്വിറ്റ്സർലാന്റ് യോഗ്യത ഉറപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് സ്വിറ്റ്സർലാന്റ് സ്വന്തമാക്കിയത്. സ്വിസ്സ് ടീമിനു വേണ്ടി ഇറ്റെൻ ഇരട്ട ഗോളുകൾ നേടിം

ജാക്ക, ബെനീറ്റോ, ഫസ്നാച്, വർഗാസ് എന്നിവരും ഗോളുകൾ നേടി. അയർലണ്ടിനെ 1-1 സമനിലയിൽ പിടിച്ചാണ് ഡെന്മാർക്ക് യോഗ്യത ഉറപ്പിച്ചത്. സമനിലയോടെ ഡെന്മാർക്ക് 16 പോയന്റോടെ രണ്ടാം സ്ഥാനത്ത് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. 17 പോയന്റുമായി സ്വിറ്റ്സർലാന്റ് ഒന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്തുള്ള അയർലണ്ടിന് ഇനി പ്ലേ ഓഫിലാണ് പ്രതീക്ഷ.

Advertisement