നിരാശയാർന്ന വാർത്ത, സ്പിനസോള ഈ വർഷം ഇനി കളിക്കില്ല

Img 20210703 215719

ഇന്നലെ യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനു എതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇറ്റാലിയൻ താരം ലിയനാർഡോ സ്പിനസോളക്ക് നീണ്ട കാലം പുറത്തിർക്കേണ്ടി വരും. ഇന്നത്തെ പരിശോധനകൾക്ക് ശേഷം സ്പിനസോളയ്ക്ക് ആറ് മാസം എങ്കിലും ചുരുങ്ങിയത് വിശ്രമം വേണ്ടി വരും എന്ന് ഡോക്ടർമാർ അറിയിച്ചു.

ബെൽജിയത്തിനു എതിരെ ഇറ്റലി 2-1 നു ജയിച്ച മത്സരത്തിൽ രണ്ടാം പകുതിയിൽ 79 മിനിറ്റിൽ ആണ് എ. എസ് റോമ പ്രതിരോധ താരം ആയ സ്പിനസോളക്ക് പരിക്കേറ്റത്. പന്തിന് പിറകെ ഓടുന്ന സമയത്ത് ആണ് റോമ താരം പരിക്കേറ്റു വീഴുന്നത്. സ്ട്രക്ച്ചറിൽ ആണ് താരം കളം വിടേണ്ടി വന്നത്.

സ്പിനസോളയുടെ അക്കീലിസിന് പൊടൽ ഉണ്ട് എന്ന് മെഡിക്കൽ സംഘം അറിയിച്ചു. ഈ യൂറോ കപ്പിലെ ഇറ്റലിയുടെ ഏറ്റവും മികച്ച താരം ആയിരുന്നു സ്പിനസോള. മഞ്ചിനിയുടെ ഇറ്റലി ടീമിൽ ഏറ്റവും പ്രധാനമായ താരവും സ്പിനസോളയാണ്. താരത്തിന്റെ അഭാവം ഇറ്റലിയെ കാര്യമായി തന്നെ ബാധിക്കും. റോമയ്ക്ക് ഈ വാർത്ത വലിയ തിരിച്ചടിയാണ്.

Previous articleസരാബിയ ഇറ്റലിക്ക് എതിരെ കളിച്ചേക്കില്ല
Next articleപരമ്പര തീരുമാനിക്കുന്ന മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക