യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കായുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചു. പുതിയ കോച്ച് ലൂയിസ് ഡെ ലാ ഫ്‌വന്റെയുടെ കീഴിൽ ആദ്യ മത്സരങ്ങൾക്കുള്ള ടീമിൽ, ഖത്തർ ലോകകപ്പിൽ ഉൾപ്പെട്ടിരുന്ന പതിനഞ്ച് താരങ്ങൾ പുറത്തു പോയി. എങ്കിലും യുവ താരങ്ങൾക്കൊപ്പം പരിചയ സമ്പന്നരെയും ഉൾപ്പെടുത്താൻ കോച്ച് ശ്രദ്ധിച്ചു. നോർവേ, സ്കോട്ലാന്റ് ടീമുകളെ ആണ് സ്പെയിനിന് നേരിടാൻ ഉള്ളത്.
കെപ്പ, ഡേവിഡ് റയ, ഫാബിയൻ റൂയിസ്, സെബയ്യോസ്, ബ്രയാൻ ഗിൽ, ഇയാഗോ ആസ്‌പാസ് എന്നിവർ എല്ലാം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ടീം:
കീപ്പർ: ഡേവിഡ് റയ, റോബർട് സാഞ്ചസ്, കെപ്പ
ഡിഫന്റെഴ്സ്: ബാൾടേ, ജോസ് ഗയ, ലപോർട്, ഇനിഗോ മാർട്ടിനസ്, നാച്ചോ, ഡേവിഡ് ഗർഷ്യ, പെഡ്രോ പൊറോ, കാർവഹാൾ
മിഡ്ഫീൽഡേഴ്സ്: പെഡ്രി, സെബയ്യോസ്, മൈക്കൽ മോറിനോ, ഫാബിയൻ റൂയിസ്, സുബിമേന്റി, റോഡ്രി, ഗവി
ഫോർവേർഡ്സ്: മൊറാട, ഡാനി ഓൾമോ, നിക്കോ വില്യംസ്, ബ്രയാൻ ഗിൽ, ഒയർസബാൽ, ഇയാഗോ ആസ്‌പാസ്, ജെറാർഡ് മൊറീനോ, ജോസെലു.
ഫോമിലുള്ള പെഡ്രോ പൊറോ, സെബയ്യോസ് എന്നിവർക്ക് ടീമിലേക്ക് അർഹിച്ച വിളി തന്നെ എത്തി. സെബയ്യോസ് മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെന്ന് ടീം പ്രഖ്യാപിച്ചു കൊണ്ട് കോച്ച് പറഞ്ഞു. അതേ സമയം സീനിയർ താരങ്ങൾ ആയ ഉനയി സൈമൻ, ജോർഡി ആൽബ, പാവോ ടോറസ്, കാർലോസ് സോളർ, കൊകെ, അസെൻസിയോ, സറാബിയ, ആസ്പലികുറ്റ എന്നിവർ എല്ലാം ടീമിന് പുറത്തായി. ഫെറാൻ ടോറസ്, ഫാറ്റി, ലോറന്റെ, എറിക് ഗർഷ്യ, ഗ്വിയ്യാമോൺ, യേറെമി പിനോ എന്നിവർക്കും പട്ടികയിൽ ഇടം പിടിക്കാൻ ആയില്ല.