യൂറോകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗല്ലിന് തകർപ്പൻ ജയം. സെർബിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമും ജയിച്ചെങ്കിലും നെൽസൺ സെമെടോയുടെ പരിക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിലായിരുന്നു കളിയിലെ അഞ്ച് ഗോളുകളും പിറന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങിയ പോർച്ചുഗൽ വമ്പൻ തിരിച്ച് വരവാണ് സെർബിയയിൽ നടത്തിയത്. വില്ല്യം കാർവാലോ, ഗൂഡസ് എന്നിവരുടെ ഗോളുകൾ പോർച്ചുഗല്ലിനെ മുന്നിലെത്തിച്ചെങ്കിലും സെമെടോയുടെ പരിക്ക് പോർച്ചുഗീസ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി. ആദ്യ ഇന്റർനാഷണൽ ഗോളുമായി നിക്കോള മിലിങ്കോവിച് സെർബിയയുടെ പ്രതീക്ഷ ഉയർത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും സിൽവയും പോർച്ചുഗല്ലിന്റെ ജയമുറപ്പിച്ചു. അലക്സാണ്ടാർ മിത്രോവിച്ചിന്റെ വെടിക്കെട്ട് ഗോളും സെർബിയയുടെ തുണയ്ക്കെത്തിയില്ല. പോർച്ചുഗൽ ഇനി ലിത്വാനിയയെ നേരിടും.