സ്പെയിനിന്റെ യുവതാരം പെഡ്രിയെ വാനോളം പുകഴ്ത്തി മുൻ സ്പെയിൻ ഇന്റർനാഷണൽ സെസ്ക് ഫാബ്രിഗസ്. പെഡ്രി ഭാവിയിലെ ഒരു ഫുട്ബോൾ സൂപ്പർ സ്റ്റാർ ആണെന്ന് ഫാബ്രിഗസ് പറഞ്ഞു. സ്പെയിനിനായി ഈ യൂറോ കപ്പിൽ താരം നടത്തിയ പ്രകടനം ഗംഭീരമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
“പെഡ്രി അൽപ്പം മന്ദഗതിയിലായിരുന്നു ടൂർണമെന്റ് തുടങ്ങിയത്. പക്ഷേ ടീമിനെപ്പോലെ ടൂർണമെന്റ് മുന്നോട്ട് പോകും തോറും താരവും വളർന്നു. ബാഴ്‌സലോണയ്ക്കായി അദ്ദേഹം ഒരു മികച്ച സീസൺ കളിച്ചാണ് പെഡ്രി യൂറോ കപ്പിന് എത്തിയത്. താരത്തിന് 18 വയസ്സ് മാത്രമേ ഉള്ളൂ എന്നത് ഓർക്കണം” ഫാബ്രിഗസ് പറയുന്നു.
“പെഡ്രി ഒരു പ്രത്യേക പ്രതിഭയാണ്, സമീപഭാവിയിൽ അദ്ദേഹം ഒരു സൂപ്പർസ്റ്റാറാകും” മുൻ ബാഴ്സലോണ താരം പറഞ്ഞു
“എനിക്കിഷ്ടപ്പെട്ടത് പെഡ്രിയുടെ ആത്മവിശ്വാസമാണ്. എപ്പോഴും പന്ത് ചോദിക്കുന്ന മനോഭാവമാണ് പെഡ്രിക്ക്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ വരെ പന്ത് തന്റെ കാലിൽ വേണം എന്ന് ആഗ്രഹിക്കുന്ന താരമാണ് പെഡ്രി” ഫാബ്രിഗസ് പറഞ്ഞു.
താൻ പെഡ്രിയുടെ വ്യക്തിത്വത്തെ സ്നേഹിക്കുന്നു എന്ന് ഫാബ്രിഗസ് കൂട്ടിച്ചേർത്തു.