യൂറോ 2020 യോഗ്യത മത്സരത്തിൽ ഹോളണ്ടിന് ആവേശ ജയം. 75 ആം മിനുട്ടിൽ ഒരു ഗോളുകൾക്ക് പിന്നിൽ പോയ ശേഷം 3 ഗോളുകൾ തിരിച്ചടിച്ചാണ് കുമാന്റെ ടീം നോർതേൺ അയർലാന്റിനെ മറികടന്നത്. ഹോളണ്ട് സ്‌ട്രൈക്കർ മെംഫിസ് ഡിപായ് നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിൽ നിർണായകമായത്.
മത്സരത്തിൽ മുന്നിട്ട് നിന്നെങ്കിലും ഹോളണ്ട് ഗോളടിക്കാൻ മറന്നതോടെ കളിയുടെ 75 ആം മിനുട്ടിൽ അയർലന്റ് ലീഡ് നേടി. ഹെഡറിലൂടെ മഗന്നിസ് ആണ് ഗോൾ നേടിയത്. ഇതോടെ ഉണർന്ന് കളിച്ച ഹോളണ്ടിന്റെ സമനില ഗോൾ 80 ആം മിനുട്ടിൽ പിറന്നു. ഡിപായ് ആണ് ഗോൾ നേടിയത്. കളി സമനിലയിൽ അവസാനിക്കും എന്ന പ്രതീക്ഷയിൽ ഇഞ്ചുറി ടൈമിൽ 91 ആം മിനുട്ടിൽ ലൂക്ക് ഡി യോങ് ഹോളണ്ടിന്റെ വിജയ ഗോൾ നേടി. പിന്നീട് 94 ആം മിനുട്ടിൽ ഡിപായ് വീണ്ടും ഗോൾ നേടിയതോടെ അവർ ജയം ഉറപ്പിച്ചു.
ജർമ്മനി, ബലാറൂസ്, എസ്റ്റോണിയ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പിൽ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹോളണ്ട്. 12 പോയിന്റ് ഉണ്ടെങ്കിലും ഒരു കളി ഏറെ കളിച്ച അയർലന്റ് മൂന്നാം സ്ഥാനത്താണ്. ജർമ്മനിയാണ് ഒന്നാം സ്ഥാനത്ത്.