യൂറോ കപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി ബെൽജിയം

- Advertisement -

2020ലെ യൂറോ കപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി ബെൽജിയം മാറി. ഇന്നലെ നടന്ന മത്സരത്തിൽ സാൻ മറിനോയെയെ തോൽപ്പിച്ചതോടെയാണ് ബെൽജിയം യൂറോ യോഗ്യത നേടിയത്. തികച്ചു ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. ഫിഫാ റാങ്കിംഗിൽ ഒന്നാമതുള്ള ടീമാണ് ബെൽജിയം സാൻ മറിനോ 210ആം സ്ഥാനത്താണ്.

ഇന്നലെ നടന്ന മത്സരത്തിൽ ലുകാകു ഇരട്ട ഗോളുകൾ നേടി. ബെന്റകെ, കാസ്റ്റനെ, ടൈലമെൻസ്, ചാട്ലി എന്നിവരാണ് ബെൽജിയത്തിനായി സ്കോർ ചെയ്ത മറ്റു താരങ്ങൾ. രണ്ട് സെൽഫ് ഗോളുകളും ബെൽജിയത്തിന് ഇന്നലെ കിട്ടി. ഇന്നലെ നേടിയ ഗോളുകളോടെ ബെൽജിയത്തിനായി 50 ഗോളുകൾ നേടുന്ന ആദ്യ താരമായി ലുകാകു മാറി.

Advertisement