യൂറോ കപ്പിൽ ബെൽജിയത്തിന്റെ പ്രകടനം മോശമായിരുന്നു എങ്കിലും പരിശീലകൻ റൊബേർടോ മാർടിനസ് ബെൽജിയം പരിശീലകനായി തുടരും. റൊബേർടോ മാർടിനസിനെ പുറത്താക്കുന്നത് ആലോചിക്കുന്നില്ല എന്നും ഇനി ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ശ്രദ്ധ എന്നും ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. 2022 ലോകകപ്പ് വരെയാണ് മാർട്ടിനസിന് ബെൽജിയം പരിശീലകനായി കരാർ ഉള്ളത്.
ഇറ്റലിയോട് പരാജയപ്പെട്ടായിരുന്നു ബെൽജിയം യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായത്. ഫിഫ റാങ്കിംഗിൽ ഒന്നാമത് ഉണ്ട് എങ്കിലും ബെൽജിയത്തിന് ഒരു കിരീടം നേടാനോ കിരീടത്തിന് അടുത്ത് പോലും എത്താൻ ആകാത്തതോ ബെൽജിയം ഫുട്ബോൾ ആരാധകരെ നിരാശരാക്കുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിലും ബെൽജിയത്തിന് കാലിടറിയിരുന്നു. ഖത്തർ ലോകകപ്പിലും നിരാശ ആണ് ഫലം എങ്കിലും റൊബേർടോ മാർടിനസിന്റെ ബെൽജിയം യാത്ര അവസാനിക്കും.