മഗ്വയറിനെ യൂറോപ്പ് ലീഗ് ഫൈനലിനു മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നതായി ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിന് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള സമയം പരമാവധി കൊടുക്കും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. യൂറോപ്പ ലീഗ് ഫൈനലിന് മുമ്പ് മഗ്വയറിനെ കളത്തിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കില്ല എന്നും ഒലെ പറഞ്ഞു. മഗ്വയറിന്റെ പരിക്ക് കൂടാൻ സാധ്യതയുള്ള ഒരു കാര്യവും ഇപ്പോൾ ചെയ്യില്ല. സമയം നൽകിയാൽ ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും ഒലെ പറഞ്ഞു.

ഫൈനലിൽ കളിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മഗ്വയർ ആണ്‌ എന്നും ഒലെ പറഞ്ഞു. പരിക്ക് മാറി വരുന്ന മഗ്വയർ കൂടുതൽ കരുത്താർജിച്ചിരിക്കും എന്നും മഗ്വയർ പറഞ്ഞു. മെയ് 27ന് വിയ്യറയലിന് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കേണ്ടത്. മഗ്വയർ ഇല്ലാതെ ഇറങ്ങിയ അവസാന രണ്ടു മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.