“യൂറോ കപ്പ് സ്വന്തമാക്കലാണ് ഇറ്റലിയുടെ ലക്ഷ്യം”

Belotti Immobile 2106 Italy Euro2020 Epa 1080x688

യൂറോ കപ്പ് സ്വന്തമാക്കലാണ് ഇറ്റലിയുടെ ലക്ഷ്യമെന്ന് ഇറ്റാലിയൻ സ്ട്രൈക്കർ ആന്ദ്രിയ ബെലോട്ടി. 2018ലോകകപ്പിന് യോഗ്യത നഷ്ടമായപ്പോൾ തകർന്നടിഞ്ഞ ടീം ശക്തമായാണ് ഇപ്പോൾ തിരിച്ച് വന്നിരിക്കുന്നത്. ഇറ്റാലിയൻ ജേഴ്സി അണിയുന്നത് ഓരോ താരങ്ങൾക്കും വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കിരിടത്തിൽ കുറഞ്ഞതൊന്നും ഇറ്റലി ലക്ഷ്യം വെക്കുന്നില്ല.

യൂറോ കപ്പിന്റെ ആദ്യ മത്സരത്തിൽ ഇറ്റലി തുർക്കിയെ ആണ് നേരിട്ടത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പട തുർക്കിയെ വീഴ്ത്തിയത്. കളിയിൽ ഇറ്റലിയുടെ രണ്ടാം ഗോളടിച്ച ലാസിയോ താരം ഇമ്മൊബിലെക്ക് പകരക്കാരനായിട്ടാണ് ബെലോട്ടി കളത്തിൽ ഇറങ്ങിയത്. പരിശീലകൻ റോബർട്ടോ മാൻചിനിക്ക് കീഴിൽ യൂറോപ്പിൽ മികച്ച പ്രകടമാണ് ഇറ്റലി കാഴ്ച്ചവെക്കുന്നത്.

Previous articleലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ശതമാനത്തിലൂന്നിയുള്ള പോയിന്റാകും ഉപയോഗിക്കുക
Next article“അഫ്ഗാനെതിരെ സമനിലക്കു വേണ്ടി കളിക്കില്ല” – സ്റ്റിമാച്