പെനാൽറ്റി തുണയായി, ഇറ്റലിക്ക് ജയം

Photo: Twitter/@azzurri

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ പെനാൽറ്റിയുടെ പിൻബലത്തിൽ ഫിൻലാൻഡിനെതിരെ ജയിച്ച് ഇറ്റലി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്രൂപ്പ് Jയിലെ മത്സരത്തിൽ ഇറ്റലി ഫിൻലാൻഡിനെ തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇറ്റാലിയൻ ആക്രമണത്തെ ഫിൻലാൻഡ് സമർത്ഥമായി പ്രതിരോധിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇമൊബൈലിന്റെ ഗോളിൽ ഫിൻലാൻഡ് പിറകിലായി.

എന്നാൽ അധികം താമസിയാതെ പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള പുക്കിയിലൂടെ ഫിൻലാൻഡ് സമനില പിടിച്ചു. സീസണിൽ 6 മത്സരങ്ങൾ കളിച്ച പുക്കിയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത്. നിക്കോളോ ബാരെല്ലയുടെ ഷോട്ട് വൈസനെനിന്റെ കയ്യിൽ തട്ടിയതിന് ലഭിച്ച പെനാൽറ്റി ചെൽസി താരം ജോർജിഞ്ഞോ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇറ്റലി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഇറ്റലിക്ക് പിറകിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിൻലാൻഡ് ആണ്.