യൂറോ കപ്പിനായി എവേ കിറ്റിറക്കി ഇറ്റലി

Jyotish

യൂറോ കപ്പിനായി എവേ കിറ്റിറക്കി ഇറ്റലി. 2021ലെ ടൂർണമെന്റ് ലക്ഷ്യം വെച്ചാണ് ഇറ്റലി എവേ കിറ്റ് പുറത്തിറക്കിയത്. പ്യൂമയാണ് ഇറ്റലിയുടെ കിറ്റ് പാർട്ട്ണർ‌. പരമ്പരാഗതമായ ഇറ്റാലിയൻ കിറ്റാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ക്ലാസിക്ക് വൈറ്റ് ജേഴ്സിയിൽ ലോഗോയും ക്രസ്റ്റും അതിന് പുറമേ ചുവപ്പ്, പച്ച കളറുകളിലുള്ള സ്ട്രിപിന് നടുക്കായി ” ഇറ്റാലിയ ” എന്നെഴുതിയിട്ടുമുണ്ട്.

21 Ss Pr Ts Football Italy Away Shirt 1080x1350px 0451

ഇറ്റാലിയൻ പാഷനും പ്രൈഡും ഐഡന്റിറ്റിയും സൂചിപ്പിക്കുന്നതാണ് എവേ കിറ്റെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സൂചിപ്പിച്ചു. ഒഫീഷ്യൽ വെബ്സൈറ്റുകൾ വഴിയും പൂമ സ്റ്റോർ വഴിയും കിറ്റ് ലഭ്യമാകും.