മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ശ്രീലങ്ക, ബംഗ്ലാദേശ് കുതിയ്ക്കുന്നു

Slban
- Advertisement -

ഇന്ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സ് എന്ന നിലയില്‍. 242 റണ്‍സിന്റെ കൂറ്റന്‍ മൂന്നാം ഇന്നിംഗ്സ് കൂട്ടുകെട്ട് ലഹിരു കുമാര തകര്‍ത്തതാണ് രണ്ടാം സെഷനില്‍ ശ്രീലങ്കയ്ക്ക് ആശ്വാസമായത്.

163 റണ്‍സ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ വിക്കറ്റാണ് കുമാര നേടിയത്. അധികം വൈകാതെ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിന്റെ വിക്കറ്റും ആതിഥേയര്‍ നേടി. മോമിനുള്‍ 127 റണ്‍സാണ് നേടിയത്.

32 റണ്‍സുമായി മുഷ്ഫിക്കുര്‍ റഹിമും 22 റണ്‍സ് നേടി ലിറ്റണ്‍ ദാസുമാണ് ക്രീസിലുള്ളത്.

Advertisement