ബിഗ് ബാഷ് ഡിസംബര്‍ ആദ്യ വാരം മുതൽ, കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവര്‍ വിട്ട് നില്‍ക്കും

Sydneysixers

ബിഗ് ബാഷിന്റെ 2021-22 സീസൺ ഡിസംബര്‍ ആദ്യ വാരം ആരംഭിയ്ക്കും. ടൂര്‍ണ്ണമെന്റിൽ ഓസ്ട്രേലിയയുടെ വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകളായ ഗ്ലെന്‍ മാക്സ്വെല്ലും ആരോൺ ഫിഞ്ചും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ പങ്കെടുക്കില്ല.

ജനുവരി അവസാനത്തോടെയാണ് ടൂര്‍ണ്ണമെന്റ് അവസാനിക്കുക. ഇത്തവണ കൂടതൽ ഡബിള്‍ ഹെഡര്‍ മത്സരങ്ങള്‍ ഉണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഓസ്ട്രേലിയയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് ടൂര്‍ണ്ണമെന്റ് അവസാനിക്കുന്നതിനാൽ തന്നെ ഓസ്ട്രേലിയയുടെ വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ എല്ലാം ടൂര്‍ണ്ണമെന്റിനുണ്ടാകും.

എന്നാൽ നവംബറിൽ ആരംഭിക്കുന്ന ടെസ്റ്റ് സീസൺ കാരണം ടെസ്റ്റ് താരങ്ങള്‍ ടൂര്‍ണ്ണമെന്റിന് ഉണ്ടാകില്ല.

Previous articleടൂർണമെന്റിന്റെ താരമാവുന്ന ആദ്യ ഗോൾ കീപ്പറായി ഡൊണ്ണരുമ്മ
Next articleസിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് വിജയം അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തുടക്കമായി കാണുന്നു