അങ്ങനെ ജർമ്മനിയും യൂറൊ കപ്പ് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ബെലാറസിനെ തകർത്തായിരുന്നു ജർമ്മനിയുടെ യോഗ്യത ഉറപ്പിക്കൽ. ബെലാറസിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജർമ്മനി തോൽപ്പിച്ചത്. ജർമ്മനിക്കു വേണ്ടി റയൽ മാഡ്രിഡ് താരം ക്രൂസ് ഇരട്ട ഗോളുകൾ നേടി. ജിന്റർ, ഗിരെറ്റ്സ്ക എന്നിവരാണ് മറ്റു സ്കോറേഴ്സ്.
ജർമ്മനി ഇത് തുടർച്ചയായ 13ആം തവണയാണ് യൂറോ കപ്പിന് യോഗ്യത നേടുന്നത്. 1972നു ശേഷം എല്ലാ യൂറോ കപ്പിനും ജർമ്മനി ഉണ്ടായിരുന്നു. 72, 80, 96 വർഷങ്ങളിൽ യൂറോ കിരീടം നേടാനും ജർമ്മനിക്കായിരുന്നു. ഗ്രൂപ്പ് സിയിൽ ഏഴു മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ഒന്നാമത് തന്നെയാണ് ജർമ്മനി നിൽക്കുന്നത്.