ഫ്രാൻസിന്റെ കളി കണ്ട് ബോറടിക്കുന്നു എങ്കിൽ വേറെ കളി കണ്ടോളു എന്ന് ദെഷാമ്പ്സ്

Newsroom

ഈ യൂറോ കപ്പിലെ ഫ്രാൻസിന്റെ കളി കണ്ട് ബോറടിക്കുന്നു എന്ന് പറയുന്നവർ വേറെ കളി കണ്ടോളൂ ഫ്രാൻസ് ബോസ് ദിദിയർ ദെഷാംപ്‌സ്. ഒരു സ്വീഡിഷ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം.

ദെഷാമ്പ്സ് 24 07 09 09 05 27 861

“നിങ്ങൾക്ക് ഫ്രാൻസിന്റെ കളി ബോറടിക്കുകയാണെങ്കിൽ, നിങ്ങൾക്കറിയാമല്ലോ എന്താണ് ചെയ്യേണ്ടത് എന്ന്? മറ്റൊരു ഗെയിം കാണുക, നിങ്ങൾ ഞങ്ങളുടെ കളി കാണേണ്ടതില്ല, അത് നല്ലതാണ്.” ദെഷാമ്പ്സ് പറഞ്ഞു.

“ഇതൊരു യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്, ഇവിടെ എല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ് നല്ല ഫുട്ബോൾ കളിക്കാൻ.” അദ്ദേഹം പറഞ്ഞു.

“ധാരാളം ഫ്രഞ്ച് പുരുഷന്മാരെയും സ്ത്രീകളെയും നല്ല ഫലം നൽകി സന്തോഷിപ്പിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്, പ്രത്യേകിച്ച് നമ്മുടെ രാജ്യം വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിലൂടെ പോകുമ്പോൾ.” ദെഷാമ്പ്സ് പറയുന്നു.

“എന്നാൽ സ്വീഡിഷുകാർക്ക് നമ്മുടെ ഫുട്ബോൾ കണ്ട് ബോറടിക്കുന്നു എങ്കിൽ എന്നോട് ക്ഷമിക്കണം. അത് എന്നെ അത്രയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വിവരമല്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.