യൂറോ 2020, മരണ ഗ്രൂപ്പിൽ പെട്ട് ഫ്രാൻസ്, പോച്ചുഗൽ, ജർമ്മനി ടീമുകൾ

യൂറോ 2020 ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ മരണ ഗ്രൂപ്പിൽ ഇതുവരെ കാണാത്ത കൗതുകം. ഗ്രൂപ്പ് സി യിൽ നിലവിലെ ജേതാക്കളായ പോർച്ചുകലും, നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും ഒപ്പം 2014 ലോകകപ്പ് ജേതാക്കൾ ആയ ജർമ്മാനിയും !!. യൂറോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നാകും ഇത്. ഇവർക്കൊപ്പം പ്ലേ ഓഫ് ജയിക്കുന്ന ഒരു ടീം കൂടെ ചേരുമ്പോൾ ആവേശം കൂടുമെന്ന് ഉറപ്പ്.

2018 ലോകകപ്പ് സെമിയിൽ ഏറ്റ് മുട്ടിയ ക്രോയേഷ്യ, ഇംഗ്ലണ്ട് എന്നിവർ ഇത്തവണ ഒരേ ഗ്രൂപ്പിൽ ആണ് എന്നതും ശ്രദ്ധേയമായി. ശക്തരായ ബെൽജിയത്തിനും, ഹോളണ്ടിനും താരതമ്യേന എളുപ്പമുള്ള എതിരാളികൾ ആണ് ഗ്രൂപ്പിൽ.