ഇരട്ട ഗോളുകളുമായി ബെയ്ലി, ബയേണിനെ അട്ടിമറിച്ച് ലെവർകൂസൻ

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് ബയേർ ലെവർകൂസൻ. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ലെവർകൂസൻ ഇന്ന് നേടിയത്. ഇരട്ട ഗോളുകളുമായി ലിയോൺ ബെയ്ലിയാണ് ബയേണിന്റെ തോൽവിക്ക് ചുക്കാൻ പിടിച്ചത്. ബയേണിന്റെ ആശ്വാസ ഗോൾ തോമസ് മുള്ളർ നേടി.

2012നു ശേഷം ആദ്യമായാണ് ബയേർ ലെവർകൂസൻ മ്യൂണിക്കിൽ ജയിക്കുന്നത്. ബയേൺ മ്യൂണിക്ക് ഇൻട്രിം കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ ആദ്യമായാണ് പരാജയമറിയുന്നത്. ബയേണിന്റെ മിന്നും ഫോമിലുള്ള റോബർട്ട് ലെവൻഡോസ്കിക്ക് ഇന്നും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ കൗട്ടീനോയെ വീഴ്ത്തിയ ജോനാഥൻ ടാഹ് ചുവപ്പ് കണ്ട് പുറത്തായിരുന്നു. 24 പോയന്റുമായി നിലവിൽ നാലാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്.

Advertisement