മുഖത്തേറ്റ പരിക്ക് സാരമുള്ളത്, കാസ്റ്റാനെ യൂറോ കപ്പിൽ ഇനി കളിക്കില്ല

20210613 133824

യൂറോ 2020യിലെ ഇന്നലെ റഷ്യയ്‌ക്കെതിരായ 3-0 വിജയത്തിനിടയിൽ പരിക്കേറ്റ ബെൽജിയം പ്രതിരോധ താരം തിമോത്തി കാസ്റ്റാനെ ഇനി ടൂർണമെന്റിൽ കളിക്കില്ല. താരത്തെ ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങളിൽ നിന്ന് റിലീസ് ചെയ്യും എന്ന് ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.

26-ാം മിനിറ്റിൽ റഷ്യയുടെ ഡാലർ കുസിയേവുമായി കൂട്ടിമുട്ടിയാണ് ലെസ്റ്റർ ഫുൾ ബാക്കിന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കണ്ണിന്റെ സോക്കറ്റിന് രണ്ട് പൊട്ടലുകൾ ഉണ്ട് എന്ന് ബെൽജിയം ടീം അറിയിച്ചു. കാസ്റ്റാനെക്ക് പകരക്കാരനായി ഇറങ്ങിയ തോമസ് മുനിയർ ആരിക്കും ഇനി അങ്ങോട്ട് ആദ്യ ലവനിൽ ഉണ്ടാവുക. ഇന്നലെ സബ്ബായി എത്തി ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ മുനിയർക്കായിരുന്നു.

Previous articleഎംഎസ് ധോണി ട്രൂ ലെജന്‍ഡ് – ഇമ്രാന്‍ താഹിര്‍
Next articleഅലക്സിസ് സാഞ്ചസിന് പരിക്ക്, കോപ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഉണ്ടാകില്ല