എംഎസ് ധോണി ട്രൂ ലെജന്‍ഡ് – ഇമ്രാന്‍ താഹിര്‍

മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എംഎസ് ധോണി ശരിയായ ഇതിഹാസം ആണെന്ന് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. തന്റെ കരിയറിലെ ഏറ്റവും മഹത്തായതു ലൈഫ് ടൈം എക്സ്പീരിയന്‍സുമായിരുന്നു ധോണിയ്ക്ക് കീഴിൽ കളിക്കുക എന്ന് താഹിര്‍ പറഞ്ഞു.

ധോണിയിൽ നിന്ന് താന്‍ ഏറെക്കാര്യം പഠിച്ചുവെന്നും ധോണിയെ സമീപിക്കുവാന്‍ വളരെ എളുപ്പമാണെന്നും താരം എപ്പോളും സഹായിക്കുവാന്‍ സന്നദ്ധനാണെന്നും താഹിര്‍ വ്യക്തമാക്കി. ഈ സീസണിൽ താഹിറിന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.