എറിക്സൺ ഇന്റർ മിലാനുമായുള്ള കരാർ റദ്ദാക്കി

20211217 113621

ഡെന്മാർക്ക് താരം എറിക്സൺ സീരി എയിൽ കളിക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെ ഇന്റർ മിലാനുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ചു. ക്ലബും താരവുമായി നടന്ന ചർച്ചയിലാണ് കരാർ റദ്ദാക്കാൻ തീരുമാനമായത്‌. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഘടിപ്പിച്ച ഡീഫിബ്രില്ലേറ്റർ നീക്കം ചെയ്താൽ മാത്രമെ എറിക്സണ് ഇറ്റലിയിൽ കളിക്കാൻ ആകു എന്നാണ് ഇറ്റലിയിലെ നിയമം. അതുകൊണ്ട് തന്നെ താരത്തിന് ഇറ്റലി വിടുക മാത്രമെ വഴി ഉണ്ടായിരുന്നുള്ളൂ.

ഫിൻ‌ലാൻഡിനെതിരായ ഡെൻമാർക്കിന്റെ യൂറോ 2020 ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയിൽ ആയിരുന്നു എറിക്സണ് ഹൃദയാഘാതം സംഭവിച്ചത്. അന്ന് എറിക്സന് ഹൃദയമിടിപ്പ് തുടങ്ങാൻ സഹായിക്കുന്ന ഡിഫിബ്രില്ലേറ്റർ ഘടിപ്പിച്ചിരുന്നു. ഡിഫിബ്രിലേറ്റർ ഇട്ട് കളിക്കാൻ പല ലീഗുകളും അനുവദിക്കുന്നില്ല. പ്രധാന ലീഗുകളിൽ ഒന്നും എറിക്സണ് കളിക്കാൻ ആവില്ല.

Previous articleശതകം പൂര്‍ത്തിയാക്കിയ ഉടനെ ലാബൂഷാനെ പുറത്ത്, വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്
Next articleഎച് എസ് പ്രണോയ് ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ, ക്വാർട്ടറിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരം