ഡച്ച് ലീഗിൽ പുതിയ റെക്കോർഡ് ഇട്ട് എറിക് ടെൻ ഹാഗ്! പഴങ്കഥയായത് വാൻ ഹാലിന്റെ റെക്കോർഡ്

Erik Ten Hag Ajax

ഡച്ച് ലീഗിൽ പുതിയ റെക്കോർഡ് ഇട്ട് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഡച്ച് ലീഗിൽ ഏറ്റവും വേഗത്തിൽ ഒരു ക്ലബിന് വേണ്ടി 100 വിജയങ്ങൾ നേടുന്ന പരിശീലകൻ എന്ന റെക്കോർഡാണ് എറിക് ടെൻ ഹാഗ് സ്വന്തമാക്കിയത്. അയാക്സിനെ 128 മത്സരങ്ങളിൽ പരിശീലിപ്പിച്ച ടെൻ ഹാഗ് 100 മത്സരത്തിലും വിജയം കാണുകയായിരുന്നു. അയാക്സിന്റെ ഇതിഹാസ പരിശീലകൻ ലൂയിസ് വാൻ ഹാലിന്റെ റെക്കോർഡ് ആണ് ഇതോടെ തിരുത്തിയത്. വാൻ ഹാൽ 137 മത്സരങ്ങളിൽ നിന്നുമാണ് 100 വിജയങ്ങൾ സ്വന്തമാക്കിയത്.

അയാക്സിന് വേണ്ടി നൂറ് വിജയങ്ങൾ സ്വന്തമാക്കിയ റിനാസ് മിഷേൽ, ലൂയിസ് വാൻ ഹാൽ, ഫ്രാങ്ക് ഡി ബോയർ എന്നിവരുടെ പട്ടികയിലേക്കും ടെൻ ഹാഗ് എത്തി.
2017ൽ അയാക്സിന്റെ ചുമതലയേറ്റെടുത്ത ശേഷം അവരെ 2 ലീഗ് കിരീടങ്ങളിലേക്ക് നയിക്കാൻ എറിക് ടെൻ ഹാഗിന് കഴിഞ്ഞിരുന്നു. 2019ലും 2021ലും ലീഗ് ചാമ്പ്യന്മാരായപ്പോൾ 2020സീസണിൽ ലീഗിൽ മുന്നിൽ നിൽക്കുകയായിരുന്നു എങ്കിലും കൊറോണ കാരണം ലീഗ് ഉപേക്ഷിച്ചിരുന്നു. നിലവിൽ 2022-2023 സീസൺ അവസാനം വരെ ടെൻ ഹാഗിന് അയാക്‌സുമായി കരാർ ഉണ്ട്.

Previous articleഗോകുലം കേരളയ്ക്ക് ഒപ്പം എ എഫ് സി കപ്പിൽ ഇവർ, ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞു
Next articleമലപ്പുറം ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കൊണ്ടോട്ടിയിൽ നടക്കും