അവസാനം എറിക് ലമേല അർജന്റീന ടീമിൽ

Newsroom

രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എറിക് ലമേല വീണ്ടും അർജന്റീന സ്ക്വാഡിൽ എത്തി. മെക്സിക്കോയ്ക്ക് എതിരായ ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിലാണ് ലമേല ഇടം പിടിച്ചത്. 2016ന് ശേഷം അർജന്റീന സ്ക്വാഡിന്റെ ഭാഗമാകാൻ കഴിയാതിരുന്ന താരമാണ് ലമേല. ഈ സീസണിൽ ടോട്ടൻഹാമിന്റെ ജേഴ്സിയിൽ നടത്തിയ തകർപ്പ പ്രകടനമാണ് ലമേലയെ ടീമിലേക്ക് എത്തിച്ചത്.

2016ൽ വെനിസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ലമേല അവസാനമായി കളിച്ചത്. പിന്നീട് അർജന്റീന ലമേലയെ ടീമിലേക്ക് പരിഗണിച്ചില്ല. ലോകകപ്പിന് മുന്നെയേറ്റ പരിക്കും ലമേലക്ക് വിനയായി. അർജന്റീനയ്ക്കായി 23 മത്സരങ്ങളിൽ ലമേല ജേഴ്സി അണിഞ്ഞിട്ടുണ്ട്.