ആറടിച്ച് ആറാടി അർജന്റീന!

- Advertisement -

ഇക്വഡോറിനെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് വമ്പൻ ജയം. ഒന്നിനെതിരെ ആറ് ഗോളുകളുടെ ജയമാണ് അർജന്റീന നേടിയത്. ജർമ്മനിക്കെതിരായ വമ്പൻ തിരിച്ച് വരവിൽ നിന്നും ആവേശമുൾക്കൊണ്ട അർജന്റീനയെ തടയാൻ മാത്രം കരുത്തരായിരുന്നില്ല ഇക്വഡോർ. മൂന്ന് ഗോളുകൾ വീതം ഇരു പകുതിയിലും അർജന്റീന അടിച്ചു. ഇക്വഡോർ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്താണ് അർജന്റീന വമ്പൻ ജയം നേടിയത്.

പലപ്പോളും അലസമായി കാണപ്പെട്ട ഇക്വഡോറിയൻ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ അർജന്റീനക്ക് അനായസമായി. എഞ്ചൽ മെനയാണ് ഇക്വഡോറിന്റെ ആശ്വാാാ ഗോൾ നേടിയത്. അർജന്റീനക്ക് വേണ്ടി അലാരിയോ, ,പരെഡെസ്,പെസെല്ല,ഡൊമിംഗെസ്,ഒകാമ്പോസ്, എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളടിച്ചത്. എസ്പിനോസയുടെ ഓൺ ഗോളും അർജന്റീനക്ക് തുണയായി.

മാർക്കോസ് അകുനയാണ് അർജന്റീനയുടെ ജയത്തിന് ചുക്കാൻ പിടിച്ചത്. പെരെഡെസിന്റെ പെനാൽറ്റി ഗോളിന് പിന്നിലും എസ്പിനോസയുടെ ഓൺ ഗോളിന് പിന്നിലും അകുനയാണ്. ലയണൽ സ്കാലോണിയുടെ അർജന്റീന അടുത്ത മാസം ബംഗ്ലാദേശിൽ വെച്ച് ഒരു സൗഹൃദ മത്സരത്തിൽ പാർഗ്വേയെ നേരിടും.

Advertisement