ട്രാൻസ്ഫർ റൂമറുകളെ കുറിച്ച് പ്രതികരിച്ച് ലോകകപ്പ് ഹീറോ എൻസോ ഫെർണാണ്ടസ്

Newsroom

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച എൻസോ ഫെർണാണ്ടസിനായി യൂറോപ്പിലെ വൻ ക്ലബുകൾ എല്ലാം രംഗത്ത് ഉണ്ട്. എൻസോയ്ക്ക് വേണ്ടി ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ നീക്കങ്ങൾ നടത്താൻ ഒരുങ്ങുക ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ട്രാംസ്ഫറുകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്ന് എൻസോ പറഞ്ഞു.

എൻസോ 22 12 28 00 07 58 926

എനിക്ക് ട്രാൻസ്ഫറിനെ കുറിച്ച് ഒന്നും അറിയില്ല, എന്റെ ഏജന്റാണ് ആ കാര്യങ്ങൾ നോക്കാറ് എനിക്ക് അതിൽ ഇടപെടാൻ താൽപ്പര്യമില്ല. എൻസോ പറഞ്ഞു. ഞാൻ ഇപ്പോൾ ബെൻഫിക്കയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്ക് ഒരു പ്രധാന കളിയുണ്ട്. എതിലാണ് ശ്രദ്ധ” എൻസോ പറഞ്ഞു

ബെൻഫിക ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. എൻസോ ഫെർണാണ്ടസ് ബെൻഫികയ്ക്കായി 24 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഇതുവരെ നേടിയിട്ടുണ്ട്.