യുവ ഫോർവേഡ് എൻസോ കാനാ-ബിയിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി

Newsroom

Picsart 25 07 10 14 48 57 888
Download the Fanport app now!
Appstore Badge
Google Play Badge 1


ഫ്രഞ്ച് യുവതാരം എൻസോ കാനാ-ബിയിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. 2024-25 സീസണിൽ ലെ ഹാവ്‌റിന്റെ അണ്ടർ-19 ടീമിനായി 18 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ട് തവണ സീനിയർ ടീമിന്റെ ബെഞ്ചിൽ ഇടം നേടുകയും ചെയ്ത താരമാണ് എൻസോ.


യുണൈറ്റഡുമായി കരാർ ഒപ്പിട്ട താരം സ്വിസ് സൂപ്പർ ലീഗ് ക്ലബ്ബായ ലോസാൻ-സ്പോർട്ടിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാറു. അടുത്ത ഒരു സീസൺ അവിടെയാകും കളിക്കുക. 18 വയസ്സുകാരനായ ഈ താരത്തിന് യൂറോപ്യൻ ലീഗിൽ നിന്ന് ഫസ്റ്റ്-ടീം അനുഭവം നേടുന്നതിന് വേണ്ടിയാണ് ഈ ലോൺ നീക്കം.