എൻസോ ഫെർണാണ്ടസിന്റെ റിലീസ് തുകയായ 120 മില്യൺ യൂറോ ലഭിച്ചാൽ താരത്തെ ജനുവരിയിൽ തന്നെ വിൽക്കുമെന്ന് ബെൻഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റ. ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ സ്വന്തമാക്കാൻ ചെൽസി ശ്രമങ്ങൾ തുടങ്ങിയിരുന്നു.
തുടർന്നാണ് താരത്തെ ജനുവരിയിൽ വിൽക്കാൻ ക്ലബ് തയ്യാറാണെന്ന് റൂയി കോസ്റ്റ അറിയിച്ചത്. ജനുവരിയിൽ താരത്തെ ടീമിൽ നിലനിർത്താനാണ് ബെൻഫിക്കക്ക് താല്പര്യമെങ്കിലും റീലിസ് തുക നൽകാൻ ആരെങ്കിലും തയ്യാറായാൽ താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്ന് കോസ്റ്റ പറഞ്ഞു.

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമെന്ന അവാർഡ് ലഭിച്ചതിന് പിന്നാലെയാണ് ചെൽസി അടക്കമുള്ള ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്.