എൻസോ ഫെർണാണ്ടസ് അർജന്റീനക്കായി ഒളിമ്പിക്സ് കളിക്കില്ല, ചെൽസി അനുമതി നൽകിയില്ല

Newsroom

എൻസോ ഫെർണാണ്ടസ് ഒളിമ്പിക്‌സിൽ അർജൻ്റീന ഫുട്ബോൾ ടീമിനൊപ്പം ഉണ്ടാകില്ല. ഇന്ന് എൻസോ ഫെർണാണ്ടസ് തന്നെ താൻ അർജന്റീനക്ക് ഒപ്പം ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. താൻ ഒളിമ്പിക്സിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും അതിനായി ഏറെ ശ്രമിച്ചു എന്നും താരം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ചെൽസി ആദ്യം തന്നെ പോകാൻ അനുവദിച്ചതായിരുന്നു. പോചറ്റിനോ തനിക്ക് പോകാൻ അനുമതി നൽകാം എന്നു പറഞ്ഞു. എന്നാൽ കോച്ച് മാറിയതോടെ തീരുമാനം മാറി. ക്ലബിന്റെ തീരുമാനവും ഇപ്പോൾ മാറി. എൻസോ പറഞ്ഞു.

അർജന്റീന 24 04 02 10 32 56 617

താൻ അർജന്റീനക്ക് ഒപ്പം ഒളിമ്പിക്സിൽ പോകാൻ ആവാത്തതിന് മഷെരാനോയോട് മാപ്പു ചോദിക്കുന്നു എന്നും താരം പറഞ്ഞു. എൻസോ ഇല്ലാത്തതോടെ ഇനി ഏതൊക്കെ സീനിയർ താരങ്ങൾ ആകും ഉണ്ടാവുക എന്ന കാര്യത്തിൽ അർജന്റീന ഉടൻ തീരുമാനമെടുക്കും.

ലോകകപ്പ് ജേതാവായ എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ലയുമായി ചർച്ചകൾ നടത്തുന്നുണ്ട്. അദ്ദേഹം ഒളപിക്സിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒളിമ്പിക്സ് ടീമിൽ 23 വയസ്സിന് മുകളിൽ ഉള്ള മൂന്ന് താരങ്ങൾക്ക് ആണ് കളിക്കാൻ ആവുക. 31 വയസുകാരനായ എമി ഇതിൽ ഒരു സ്ഥാനം എടുക്കും.