ഇക്വഡോറിന്റെ ലോകകപ്പ് ഹീറോ എന്നർ വലൻസിയ ഇനി ബ്രസീലിൽ

Newsroom

Picsart 23 02 23 20 24 38 350
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർനാഷണൽ ഇക്വഡോർ താരം എന്നർ വലൻസിയയെ സ്വന്തമാക്കി. ടർക്കിഷ് ക്ലബ് ആയ ഫെനർബാഷെയിൽ കളിക്കുന്ന എന്നർ വലൻസിയയെ സൗജന്യ ട്രാൻസ്ഫറിലൂടെയാണ് ബ്രസീലിയൻ ക്ലബ് സ്വന്തമാക്കുന്നത്. ഈ സീസൺ അവസാനം ആകും വലൻസിയ ബ്രസീലിലേക്ക് പോവുക. അതുവരെ തുർക്കിയിൽ തുടരും. 2025 ജൂൺ വരെയുള്ള കരാർ വലൻസിയ ഇന്റർനാസണലിൽ ഒപ്പുവെക്കും.

Picsart 23 02 23 20 24 26 242

ഇക്വഡോറിൽ നിന്നുള്ള വലൻസിയ അവസാന ലോകകപ്പിൽ ഉൾപ്പെടെ രാജ്യത്തിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ്‌. ഇംഗ്ലണ്ടിലെ വെസ്റ്റ് ഹാം യുണൈറ്റഡിനായി മുമ്പ് കളിച്ചിട്ടുണ്ട്. മെക്സിക്കോയിലെ ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്.