ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2025/26 സീസണ് ഇന്ന് കിക്കോഫ്

Newsroom

Picsart 25 08 15 11 53 24 665
Download the Fanport app now!
Appstore Badge
Google Play Badge 1



ലോകത്തിലെ ഏറ്റവും ആവേശകരമായ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2025/26 സീസൺ ഇന്ന് ആരംഭിക്കുന്നു. ഇന്ന് അർദ്ധരാത്രി 12:30-ന്, നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും എ.എഫ്.സി. ബൗൺമൗത്തും തമ്മിൽ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാണ് സീസണിന്റെ ആദ്യ മത്സരം.

Picsart 25 08 10 21 13 31 244

ഈ സീസണിന്റെ കിക്കോഫ് ഫുട്ബോൾ ആരാധകർക്ക് ഏറെ വൈകാരികമായ അനുഭവമാകും, കഴിഞ്ഞ മാസം ഒരു കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരം ഡിയോഗോ ജോട്ടയ്ക്ക് ലിവർപൂൾ ക്ലബ് ഇന്ന് മത്സരത്തിന് മുമ്പ് ആദരാഞ്ജലികൾ അർപ്പിക്കും.

ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എക്കിറ്റികെ, ജെറമി ഫ്രിംപോങ് എന്നിവർ ഇന്ന് ആദ്യമായി ലിവർപൂൾ ജേഴ്സിയിൽ പ്രീമിയർ ലീഗിൽ ഇറങ്ങും. 2025/26 സീസണിലെ എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറിൽ ലൈവായി സ്ട്രീം ചെയ്യുകയും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്യും.