കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു, രണ്ട് കളിക്കാർ ഇംഗ്ലണ്ട് ടീമിന് പുറത്ത്

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് യുവ താരങ്ങളെ ഇംഗ്ലണ്ട് ദേശീയ ടീം ക്യാമ്പിൽ നിന്ന് പുറത്താക്കി. മേസൻ ഗ്രീൻവുഡ്, ഫിൽ ഫോഡൻ എന്നിവരെയാണ് പുറത്താക്കിയത്. ഇംഗ്ലണ്ട് പരിശീലകൻ ഗരേത് സൗത്ത്‌ഗേറ്റ് തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്.

നിലവിൽ ഇംഗ്ലീഷ് ഫുട്‌ബോൾ 1അസോസിയേഷൻ സംഭവം അന്വേഷിക്കുന്നുണ്ട്. നിലവിൽ ഡെന്മാർക്കിലാണ് ഇംഗ്ലണ്ട് ടീം ഉളളത്. ഐസ്ലന്റിന് എതിരെയുള്ള മത്സരത്തിന് ശേഷം പുറത്ത് നിന്നുള്ള രണ്ടുപേരെ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നതാണ് ഇരുവർക്കും എതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഗുരുതര ആരോപണം വന്നതോടെ ഇരുവരുടെയും ഇംഗ്ലണ്ട് ടീമിലെ ഭാവിയും അവതാളത്തിലായി.

Previous articleബിഗ് ബാഷിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ യുവരാജ് സിങിന്റെ ശ്രമം
Next articleഅമേ റാണവാദെ ബെംഗളൂരു യുണൈറ്റഡിൽ