അമേ റാണവാദെ ബെംഗളൂരു യുണൈറ്റഡിൽ

- Advertisement -

യുവ ഡിഫൻഡർ അമേ റാണവദെയെ ബെംഗളൂരു യുണൈറ്റഡ് സൈൻ ചെയ്തു. സെക്കൻഡ് ഡിവിഷൻ ഐ ലീഗിന് വേണ്ടി ഒരുങ്ങുന്ന ബെംഗളൂരു യുണൈറ്റഡ് താൽക്കാലിക കരാറിലാണ് താരത്തെ സ്വന്തമാക്കിയത്. മുമ്പ് മോഹൻ ബഗാനിൽ കളിച്ചിട്ടുള്ള താരമാണ് റാണവദെ. എഫ് സി ഗോവയ്ക്ക് വേണ്ടി മുമ്പ് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്.

ഡിഎസ്കെ ശിവാജിയന്‍സിനു ഐ ലീഗിലും കളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ റാണവദെ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്. ബെംഗളൂരു യുണൈറ്റഡിനെ ഐലീഗിലേക്ക് എത്തിക്കുകയാകും റാണവദെയുടെ ലക്ഷ്യം.

Advertisement