വെംബ്ലിയിൽ നടന്ന ഇറ്റലിക്കെതിരായ യൂറോ 2020 ഫൈനലിലെ പ്രശ്നങ്ങൾ കണക്കിൽ എടുത്ത് യുവേഫ ഇംഗ്ലണ്ടിന് എതിരെ നടപടി എടുത്തു. ഇംഗ്ലണ്ടിന് അവരുടെ അടുത്ത രണ്ട് ഹോം ഗെയിമുകൾ ആരാധകർ ഇല്ലാതെ കളിക്കേണ്ടി വരും. അതാണ്, യൂറോപ്യൻ സോക്കർ ഭരണ സമിതി തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞത്. ഇംഗ്ലീഷ് എഫ്‌എയ്ക്ക് 100,000 യൂറോ (116,000 ഡോളർ) പിഴ ചുമത്താനും യുവേഫ തീരുമാനിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി വിജയിച്ച യൂറോ ഫൈനൽ നടക്കുമ്പോൾ വെംബ്ലിയിലും പരിസരത്തും ഇംഗ്ലീഷ് ആരാധകരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.