ഇറ്റലിയിൽ ചെന്ന് അസൂറികളെ വീഴ്ത്തി ഇംഗ്ലണ്ട്

Newsroom

Picsart 23 03 24 02 20 02 124
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ യൂറോ യോഗ്യതാ മത്സരത്തിൽ ഇറ്റലിയെ 2-1 ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ആദ്യ പകുതിയിലെ രണ്ടു ഗോളുകൾ ആണ് ഇംഗ്ലണ്ടിന് ജയം നൽകിയത്. ഇറ്റലിയിൽ നാപോളിയുടെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു നത്സരം നടന്നത്‌. തുടക്കത്തിൽ ഡെക്ലാൻ റൈസിന്റെ ഗോളാണ് ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ ഹാരി കെയ്‌ന് ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ഗോൾ കെയ്നിനെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോഒ സ്കോററുമാക്കി.

ഇറ്റലി 23 03 24 02 20 15 180

രണ്ടാം പകുതിയിൽ ഇറ്റാലിയൻ ടീമിന് 56-ാം മിനിറ്റിൽ മാനുവൽ റെറ്റെക്വിയിലൂടെ ഒരു ഗോൾ നേടാനായെങ്കിലും പരാജയം ഒഴിവാക്കാനായില്ല. 80-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ലൂക്ക് ഷാ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും, കളിയുടെ ശേഷിക്കുന്ന സമയത്ത് പിടിച്ചു നിന്ന് ഇംഗ്ലണ്ട് ജയം ഉറപ്പിച്ചു.