ഹംഗറിയിൽ നിന്ന് തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്

Img 20220604 232605

നാഷൺസ് ലീഗിൽ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന പരാജയം. അവർ ഇന്ന് ലോക റാങ്കിംഗിൽ നാൽപ്പതാം സ്ഥാനത്തുള്ള ഹംഗറിയോട് പരാജയപ്പെട്ടു. പുസ്ലാർ അരീന പാർക്കിൽ നടന്ന മത്സരത്തിൽ ഏക ഗോളിനാണ് ഹംഗറി വിജയിച്ചത്. രണ്ടാം പകുതിയിൽ ആണ് ഹംഗറി വിജയ ഗോൾ നേടിയത്. സബ്ബായി എത്തിയ റീസ് ജെയിംസ് സമ്മാനിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ സൊബോസ്ലയി അധികം പ്രയാസപ്പെട്ടില്ല.

ഹാരി കെയ്ൻ നയിച്ച മുന്നേറ്റ നിരയ്ക്ക് ഈ ഗോളിന് മറുപടി നൽകാൻ ആയില്ല. ഇന്ന് ഇംഗ്ലണ്ടിനായി ജെറാഡ് ബോവനും ജസ്റ്റിൻ ജെയിംസും അരങ്ങേറ്റം നടത്തിയിരുന്നു. ഇനി ചൊവ്വാഴ്ച ജർമ്മനിയെ ആണ് ഇംഗ്ലണ്ട് രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ നേരിടുക.

Previous articleസൗഹൃദ മത്സരങ്ങളുടെ കാലം അവസാനിച്ചു, ടീമിലെ പരീക്ഷണങ്ങൾക്കുള്ള അവസരങ്ങൾ കുറഞ്ഞു : ലൂയിസ് എൻറിക്വെ
Next articleജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ട് മുന്നോട്ട്, വിജയം 61 റൺസ് അകലെ, ന്യൂസിലാണ്ടിന് വേണ്ടത് 5 വിക്കറ്റ്