സൗഹൃദ മത്സരങ്ങളുടെ കാലം അവസാനിച്ചു, ടീമിലെ പരീക്ഷണങ്ങൾക്കുള്ള അവസരങ്ങൾ കുറഞ്ഞു : ലൂയിസ് എൻറിക്വെ

20220604 232223

നേഷൻസ് ലീഗ് ആരംഭിച്ചതോടെ ഫ്രണ്ട്ലി മാച്ചുകളും അത് വഴി ഭയമില്ലാതെ ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസരങ്ങളും കുറഞ്ഞു എന്ന് സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ.
ചെക് റിപ്പബ്ലിക്കുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മളത്തിൽ ടീം അംഗം കൊക്കെയോടൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകകപ്പിനുള്ള കളിക്കാരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് എൻറിക്വെ കൂട്ടിച്ചേർത്തു.

പോർച്ചുഗലിനെതിരായ മത്സരത്തിൽ ആധിപത്യം ഉണ്ടായിട്ടും വിജയിക്കാൻ കഴിയാത്തതിൽ കൊക്കെ നിരാശ രേഖപ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജത്തോടെ തിരിച്ചു വരാൻ സാധിക്കുമെന്ന് താരം ശുഭാപ്തി പ്രകടിപ്പിച്ചു.

തിങ്കളാഴ്‌ച്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക് സ്പെയിനിനെയും ഇതേ ഗ്രൂപ്പിലെ പോർച്ചുഗൽ സ്വിറ്റ്സർലണ്ടിനേയും നേരിടും.

Previous articleഗുരുവും ശിഷ്യനും ഏറ്റുമുട്ടുന്ന ഫ്രഞ്ച് ഓപ്പൺ ഫൈനൽ
Next articleഹംഗറിയിൽ നിന്ന് തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്