ഇംഗ്ലണ്ടിൽ ഇന്ന് ഫുട്ബോൾ സീസണ് തുടക്കം, ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ

Newsroom

ഇംഗ്ലീഷ് ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെ ഇംഗ്ലണ്ടിൽ ക്ലബ് ഫുട്ബോൾ പോരാട്ടങ്ങൾ പുനരാരംഭിക്കും. ഇന്ന് വെംബ്ലിയിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Picsart 23 08 06 01 47 57 809

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പ് കിരീടവും മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു നേടിയത്. അതുകൊണ്ട് ആണ് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ കമ്മ്യൂണിറ്റി ഷീൽഡിൽ കളിക്കുന്നത്. ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും പ്രീസീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയാണ് കമ്മ്യൂണിറ്റി ഷീൽഡിലേക്ക് എത്തുന്നത്. പരിക്ക് കാരണം ആഴ്സ്ണലിന് അവരുടെ സ്ട്രൈക്കർ ജീസുസിന്റെ സേവനം ഇന്ന് നഷ്ടമാകും. എന്നാൽ പുതിയ സൈനിംഗ് ആയ ഡക്ലൻ റൈസ്, ടിംബർ, കായ് ഹവർട്സ് എന്നിവർ ഇന്ന് ടീമിനൊപ്പം ഉണ്ടാകും.

പതിനാറു തവണ കമ്മ്യൂണിറ്റി ഷീൽഡ് കിരീടം നേടിയിട്ടുള്ള ടീമാണ് ആഴ്സണൽ.