സബ് ജൂനിയർ ലീഗ്, പറപ്പൂർ എഫ് സിയും ഫാക്ട് അക്കാദമിയും ഫൈനൽ റൗണ്ടിൽ

Newsroom

സബ് ജൂനിയർ ലീഗിൽ പ്ലേ ഓഫ് റൗണ്ടിൽ പങ്കെടുത്ത രണ്ട് ടീമുകളൂം ഗ്രൂപ്പ് ഘട്ടം വിജയിച്ച് ഫൈനൽ റൗണ്ടിലേക്ക് കടന്നു. ഇന്ന് പ്ലേ ഓഫിലെ അവസാന മത്സരവും കഴിഞ്ഞതോടെയാണ് ഇരു ടീമുകളുടെയും ഫൈനൽ റൗണ്ട് പ്രവേശനം ഉറപ്പായത്. പ്ലേ ഓഫിൽ ഗ്രൂപ്പ് എയിൽ ഉണ്ടായിരുന്നു ഫാക്ട് അക്കാദമി ഇന്ന് ജമ്മു കാശ്മീർ ഫുട്ബോൾ അക്കാദമിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പായി. ആദ്യ മത്സരത്തിൽ ബെയ്ചുങ് ബൂട്ടിയ സ്കൂളിനെ തോൽപ്പിച്ചിരുന്നു ഫാക്ട് നാലു പോയന്റുമായാണ് ഫൈനൽ റൗണ്ടിലേക്ക് കടന്നത്.

ഗ്രൂപ്പ് ബിയിൽ പറപ്പൂർ എഫ് സി ഏകപക്ഷീയ വിജയത്തോടെയാണ് ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഇന്ന് യൂത്ത് സോക്കർ അക്കാദമിയെ നേരിട്ട പറപ്പൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ദിൽജിതും അമലുമാണ് പറപ്പൂരിനു വേണ്ടി ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ബറോഡ അക്കാദമിയെ ആറു ഗോളുകൾക്കും തോൽപ്പിച്ച പറപ്പൂർ ആറു പോയന്റുമായാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.